ഫിലിം ക്രിട്ടിക്സ് വേദിയിൽ ഭർത്താവ് അർജുൻ രവീന്ദ്രനൊപ്പം തിളങ്ങി നടി ദുർഗ കൃഷ്ണ. കറുപ്പ് നിറത്തിലുള്ള ചുരിദാറിൽ അതി സുന്ദരിയായാണ് താരം എത്തിയത്. ഫിലിം ക്രിട്ടിക്സിൽ മികച്ച നടിയ്ക്കുള്ള അവാർഡ് ദുർഗയ്ക്കായിരുന്നു.
ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഷൈനി എന്ന കഥാപാത്രത്തെയാണ് ദുർഗ ചിത്രത്തിൽ അവതരിപ്പിച്ചത്.
ധ്യാൻ ശ്രിനീവാസനും ഇന്ദ്രൻസുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്തത്.