+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്റെ നാസി പരാമർശത്തിൽ ജർമനിക്ക് അമ്പരപ്പ്

ബെർലിൻ: തനിക്കെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രഹസ്യ രേഖ ചോർന്നത് നാസി ജർമനിയെ ഓർമിപ്പിക്കുന്നു എന്ന നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമാകുന്നു. ഈ പരാമർശം തന്നെ
ട്രംപിന്റെ നാസി പരാമർശത്തിൽ ജർമനിക്ക് അമ്പരപ്പ്
ബെർലിൻ: തനിക്കെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രഹസ്യ രേഖ ചോർന്നത് നാസി ജർമനിയെ ഓർമിപ്പിക്കുന്നു എന്ന നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമാകുന്നു. ഈ പരാമർശം തന്നെ അമ്പരപ്പിച്ചു എന്നാണ് ജർമൻ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ അഭിപ്രായപ്പെട്ടത്.

വിഷയത്തിലേക്ക് ജർമനിയെ വലിച്ചിഴച്ചത് എന്തിനെന്ന് ട്രംപിനെന്ന പോലെ തനിക്കും മനസിലാകുന്നില്ലെന്നാണ് സ്റ്റൈൻമെയർ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ആദ്യത്തെ വാർത്താ സമ്മേളനത്തിന്റെ നാലു മണിക്കൂറും ട്രംപ് ഉപയോഗിച്ചത്. ട്രംപ് ജയിച്ചതു മുതൽ ജർമനിയിൽനിന്ന് അദ്ദേഹത്തിനെതിരേ ഏറ്റവും ശക്‌തമായ വിമർശനങ്ങൾ ഉന്നയിച്ചു വരുന്ന നേതാവാണ് സ്റ്റൈൻമെയർ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ