+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂറിച്ച് എയർപോർട്ടിന് സർവകാല റിക്കാർഡ്

സൂറിച്ച്: സൂറിച്ച് എയർപോർട്ട് 21 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ പോയ വർഷമാണ് ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്തത്. 2,76,66,428 പേരാണ് ഇതുവഴി കടന്നു പോയത്. ഒട്ടാകെ 2.70 ലക്ഷം ഫ്ളൈറ്റുകളിൽ 54.2 ശതമാ
സൂറിച്ച് എയർപോർട്ടിന് സർവകാല റിക്കാർഡ്
സൂറിച്ച്: സൂറിച്ച് എയർപോർട്ട് 21 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ പോയ വർഷമാണ് ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്തത്. 2,76,66,428 പേരാണ് ഇതുവഴി കടന്നു പോയത്. ഒട്ടാകെ 2.70 ലക്ഷം ഫ്ളൈറ്റുകളിൽ 54.2 ശതമാനവുമായി സ്വിസ് ഇന്റർനാഷണൽ എയർലൈൻസാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെന്നും സൂറിച്ച് എയർപോർട്ടിന്റെ പത്രകുറിപ്പിൽ പറയുന്നു.

ദീർഘദൂര യാത്രക്കാരെ അപേക്ഷിച്ച് റീജണൽ ഫ്ളൈറ്റുകളിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വൻ കുതിപ്പ് ഉണ്ടായത്. ട്രാൻസിറ്റ് യാത്രക്കാരും കൂടുതലായെത്തി. എയർലൈൻസുകൾ സൂറിച്ചിൽ നിന്നുമുള്ള ഫ്ളൈറ്റുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടിയതിനൊപ്പം ഓരോ ഫ്ളൈറ്റിലും യാത്ര ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു.

4.33 ലക്ഷം ടണ്ണുമായി ചരക്ക് ട്രാൻസ്പോർട്ടിലും പോയവർഷം സൂറിച്ച് എയർപോർട്ട് മുന്നിലെത്തി. സ്വിസിലുള്ളവരെ കൂടാതെ ലിഹ്സ്റ്റൻസ്റ്റൈൻ, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരും യാത്രക്ക് സൂറിച്ച് എയർപോർട്ടിനെ പ്രധാനമായും ആശ്രയിക്കുന്നു.

റിപ്പോർട്ട്: ടിജി മറ്റം