+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎംസിഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി

ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. പ്രസിഡന്റ് ജോബി മാത്യു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ മലയാളികളുടെ മ
എംഎംസിഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി
ലണ്ടൻ: മാഞ്ചസ്റ്റർ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

പ്രസിഡന്റ് ജോബി മാത്യു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ മലയാളികളുടെ മാതൃസംഘടനയായ എംഎംസിഎ അതിലെ അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും വളർച്ചയ്ക്കും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് ഉള്ളതെന്നും അതിനുവേണ്ടി എത്രത്തോളം വിട്ടുവീഴ്ച ചെയ്യുവാനും മടി കാട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടന്നുപോകുന്ന നമ്മുടെ ജീവിതത്തിൽ എതെങ്കിലും തരത്തിൽ അവശതയനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും നാമെല്ലാവരും തയാറാകണമെന്ന് മുഖ്യാതിഥിയായിരുന്ന സിബി തോമസ് ഉദ്ബോധിപ്പിച്ചു. വൃക്ക തകരാറിലായ റിസ മോൾ എന്ന കുട്ടിക്ക് തന്റെ അവയവം ദാനം ചെയ്തതിലൂടെ ആ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കാരണക്കാരനാവാൻ സാധിച്ച കാര്യം അദ്ദേഹം അഭിമാനത്തോടെ വിവരിച്ചു.

ചടങ്ങിൽ മാഞ്ചസ്റ്റർ മലയാളികൾക്കുവേണ്ടി സിബി തോമസിനെ പ്രസിഡന്റ് ജോബി മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി അലക്സ് വർഗീസ്, സിബി വിരൽ, ട്രഷറർ സിബി മാത്യു എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സാന്താക്ലോസ് കുട്ടികളുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ വേദിയിൽ പ്രവേശിച്ചു. മജീഷ്യൻ ബിനോ ജോസാണ് സാന്താക്ലോസായി എത്തിയത്. സാന്താ ക്ലോസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.

തുടർന്ന് എംഎംസിഎയുടെ കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർ വരെ വേദിയിൽ വൈവിധ്യങ്ങളായ കലാപരിപാടികൾ ഇടതടവില്ലാതെ അവതരിപ്പിച്ച് കൊണ്ടിരുന്നു. കണ്ണിന് കുളിർമയും കാതിന് ഇമ്പവുമായി വൈവിധ്യങ്ങളായ കലാപരിപാടികളിൽ ആദ്യ ഇനം ടീം എംഎംസിഎ അംഗങ്ങൾ നേതൃത്വം കൊടുത്ത ക്രിസ്മസ് കരോൾ ഗാനാലാപനം ആയിരുന്നു. നേറ്റിവിറ്റി പ്ലേയുമായി മാതാവും യൗസേപ്പും ഉണ്ണിയേശുവും മാലാഖമാരും വേദിയിൽ സന്നിഹിതരായിരുന്നു. ഓസ്റ്റിൻ, എഞ്ചൽ, നോവിയ, ഏഡ്രിയേൽ, ഗ്രേസ്മരിയ എന്നിവരായിരുന്ന വേദിയിൽ. അഭിനവ ജയൻമാർ സിബി, സാബു, റോയ്, ബൈജു എന്നിവർ അരങ്ങ് തകർത്തതുമുതൽ ഫാഷൻ ഷോയുമായി സുമ, ദീപ്തി, പ്രിയ, ജോഷ്മ, ലിസി, സ്മിത, ജീന, റിൻസി, സുനി, ആഗ്ന, സില്ല, ടിയ, ടിനി, ലിവിയ മാഞ്ചസ്റ്ററിന്റെ പ്രിയ ഗായകർ റോയി, ജനീഷ്, മിന്റോ, നിക്കി, ജയ്സ്, ഇസബെൽ, സില്ല, സെഫാനിയ, ആരോൺ, നോയൽ, മിയ, ടെസിയ, ഇവാന, തുടങ്ങിയ ഒട്ടേറെ ഗായകർ അണിനിരന്ന ഗാനസന്ധ്യയും എംഎംസിഎ ഡാൻസ് സ്കൂളിലെ കുട്ടികൾ ഡാൻസ് മാസ്റ്റർ പ്രിൻസ് ഉതുപ്പിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ച ഡാൻസുകൾ, അഭിഷേക്, അനീഷ്, ആദിത്യ, അന്ന, റീനു, ലിസ്, റൂത്ത്, ജെയ്സ്, നിഖിൽ, യാരോൺ, ഹന്ന, ഫിയോണ, റിയ, ലിയ, ഹാർലിംഗ് തുടങ്ങിയ കലാപ്രതിഭകളുടെ ഉജ്‌ജ്വല ന്യത്ത പ്രകടനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. പ്രശസ്ത റേഡിയോ ടിവി അവതാരകരായ അഖിലും ഷെൽമയും പരിപാടികൾ അവതരിപ്പിച്ചു. കൾച്ചറൽ കോഓർഡിനേറ്റർമാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. എംഎംസിഎയുടെ ജോബി മാത്യു, പി.കെ. ഹരികുമാർ, അലക്സ് വർഗീസ്, ആഷൻ പോൾ, സിബി മാത്യു, മോനച്ചൻ ആന്റണി, ബോബി ചെറിയാൻ, ജയ്സൻ ജോബ്, കെ.വി. ഹരികുമാർ, സാബു പുന്നൂസ്, മനോജ് സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.