+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനി സുരക്ഷാ സംവിധാനങ്ങൾ ഉടച്ചുവാർക്കുന്നു

ബർലിൻ: ക്രിസ്മസ് മാർക്കറ്റിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ഉടച്ചുവാർക്കാൻ ജർമനി പദ്ധതി തയാറാക്കി. അപകടകാരികളെന്നു കരുതുന്നവർ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും കാലുകള
ജർമനി സുരക്ഷാ സംവിധാനങ്ങൾ ഉടച്ചുവാർക്കുന്നു
ബർലിൻ: ക്രിസ്മസ് മാർക്കറ്റിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ഉടച്ചുവാർക്കാൻ ജർമനി പദ്ധതി തയാറാക്കി. അപകടകാരികളെന്നു കരുതുന്നവർ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും കാലുകളിൽ ഇലകട്രോണിക് ബ്രേസ്ലെറ്റ് ഘടിപ്പിക്കുന്നത് അടക്കമുള്ള സുപ്രധാന നിർദേശങ്ങൾ ഇതിൽപ്പെടുന്നു.

ജർമനി അഭയാർഥിത്വ അപേക്ഷ നിരസിക്കുന്നവരെ തിരികെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്കു മേൽ സമ്മർദം ശക്‌തമാക്കാനും തീരുമാനം. അഭയാർഥികളെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

അഭയാർഥിത്വം നിരസിക്കപ്പെട്ടവരും അപകടകാരികളുമായവരെ കൂടുതൽ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാനും നാടുകടത്താനും സാധിക്കുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ അടിസ്‌ഥാന പൗരാവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ