+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോടതിയിൽ വീണ്ടും ബ്രീവിക്കിന്റെ നാസി സല്യൂട്ട്

ഓസ്ലോ: നോർവീജിയൻ കൂട്ടക്കൊല കേസ് പ്രതി ആൻഡേഴ്സ് ബ്രീവിക് അധികൃതർ നോക്കിനിൽക്കെ കോടതിയിൽ വീണ്ടും നാസി സല്യൂട്ട് അടിച്ചു. സ്കീൻ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. 2011ൽ ബോംബും തോക്കും ഉപയോഗിച്
കോടതിയിൽ വീണ്ടും ബ്രീവിക്കിന്റെ നാസി സല്യൂട്ട്
ഓസ്ലോ: നോർവീജിയൻ കൂട്ടക്കൊല കേസ് പ്രതി ആൻഡേഴ്സ് ബ്രീവിക് അധികൃതർ നോക്കിനിൽക്കെ കോടതിയിൽ വീണ്ടും നാസി സല്യൂട്ട് അടിച്ചു.

സ്കീൻ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. 2011ൽ ബോംബും തോക്കും ഉപയോഗിച്ച് 77 പേരെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ബ്രീവിക്.

ഏകാന്ത തടവിൽ കഴിയുന്ന ബ്രീവിക്, സർക്കാരിനെതിരേ നൽകിയിരിക്കുന്ന ഹർജിയുടെ വിചാരണയ്ക്കാണ് കോടതിയിലെത്തിയത്. അതേസമയം ബ്രീവിക്കിന് അനുകൂലമായ ചില കോടതി പരാമർശങ്ങൾക്കെതിരേ സർക്കാരും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ