+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈഫ് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

ലണ്ടൻ: ലൈഫിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി ഏഴിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലിറ്റൽഹാംപ്ടൺ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ സാന്റാക്ലോസ് അപ്പൂപ്പൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെ
ലൈഫ് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
ലണ്ടൻ: ലൈഫിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി ഏഴിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലിറ്റൽഹാംപ്ടൺ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ സാന്റാക്ലോസ് അപ്പൂപ്പൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സീന ജോസ് മുണ്ടനാട് ക്രിസ്മസ് സന്ദേശം നൽകി. ജേക്കബ് വർഗീസ് സാന്റാ ആയി വേഷമിട്ടു. ഐജു ജോസും മരിയ സോണിയും അവതാരകരായിരുന്നു ജീനാ ജോസ് കൂടത്തിനാൽ, ഷൈനി മനോജ് നീലിയറ എന്നിവർ പ്രസംഗിച്ചു.

തുടർന്നു യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന കുട്ടികളുടെ നേറ്റിവിറ്റി പ്ലേയോടുകൂടി ആരംഭിച്ച കലാപരിപാടികളിൽ നിരവധി നൃത്തങ്ങളും പാട്ടുകളും കോമഡി സ്കിറ്റുകളും തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ പ്രകടനങ്ങൾ സദസിനെ കോരിത്തരിപ്പിച്ചു. ജിത്തു വിക്ടർ ജോർജിന്റെയും സാബു വർഗീസിന്റെയും കുര്യാക്കോസ് സി. പൗലോസിന്റെയും മേൽനോട്ടത്തിൽ പാചകം ചെയ്ത രുചികരമായ ബിരിയാണി പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. പ്രസിഡന്റ് ജോസഫ് ഗ്രിഗറിയും സെക്രട്ടറി സജി മാമ്പള്ളിയും പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ സംഘടനയുടെ പുതിയ ഭാരവാഹികളായി റൂബിൻ ജോസഫ് (പ്രസിഡന്റ്), ആൻസി ജേക്കബ് (വൈസ് പ്രസിഡന്റ്), നൈജോ ജെയിംസ് ചിറയത്ത് (സെക്രട്ടറി), റിൻസി റെൻസ് (ജോയിന്റ് സെക്രട്ടറി), ജൂഡ് വർഗീസ് (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രാജേഷ് കെ. ഫ്രാൻസിസ്, ഐജു ജോസ്, റ്റിജി തോമസ്, ഷീബാ ഷാജി, സ്വപ്നാ ബിജോ എന്നിവരേയും ആർട്സ് ക്ലബ് സെക്രട്ടറിയായി ഡാനി ഡാനിയേലും യുവ പ്രതിനിധികളായി ചെറിയാൻ നീലിയറയും റോണി അലക്സും പിആർഒ മാരായി റെൻസ് ജോസ്, മനോജ് നീലിയറയും ഓഡിറ്റർമാരായി ജോസ് കൂടത്തിനാലും കുര്യാക്കോസ് സി പൗലോസും തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ