+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു

ഹാഗൻ: ജർമനിയിലെ നോർത്ത്റൈൻ വെസ്റ്റ് ഫാളിയ സംസ്‌ഥാനത്തെ ഹാഗനിൽ ഇന്ത്യൻ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (എൽസിഎ) ക്രിസ്മസ് ആഘോഷിച്ചു.ഡിസംബർ 26ന് ഹാഗൻ സെന്റ് എലിസബത്ത് ദേവാലയത്തിൽ നടന്ന തിരുപ്പിറയുടെ ശുശ്
ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
ഹാഗൻ: ജർമനിയിലെ നോർത്ത്റൈൻ വെസ്റ്റ് ഫാളിയ സംസ്‌ഥാനത്തെ ഹാഗനിൽ ഇന്ത്യൻ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (എൽസിഎ) ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബർ 26ന് ഹാഗൻ സെന്റ് എലിസബത്ത് ദേവാലയത്തിൽ നടന്ന തിരുപ്പിറയുടെ ശുശ്രൂഷകൾക്കും തുടർന്നു നടന്ന വിശുദ്ധ കുർബാനക്കും ഫാ.യേശുദാസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.ജോൺസൺ, ഫാ. ഹാരിസൺ മർക്കോസ്, ഫാ.മാർട്ടിൻ, ഫാ.സജ്‌ജു, ഫാ.രാജു പീറ്റർ എന്നിവർ സഹകാർമികരായി.

വില്യം പത്രോസിന്റെ നേതൃത്വത്തിൽ മേഴ്സി സോളമൻ, എഡ്വേർഡ് നസ്രേത്ത് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്‌തസാന്ദ്രമാക്കി. തുടർന്നു ദേവാലയ ഹാളിൽ നടന്ന ക്രിസ്മസ് വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ