+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫ് വി​വാ​ഹി​ത​യാ​കു​ന്നു

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫ് വി​വാ​ഹി​ത​യാ​കു​ന്നു. ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്."ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പ
ന​ടി നൂ​റി​ന്‍ ഷെ​രീ​ഫ് വി​വാ​ഹി​ത​യാ​കു​ന്നു

ന​ടി നൂ​റി​ന്‍ ഷെ​രീ​ഫ് വി​വാ​ഹി​ത​യാ​കു​ന്നു. ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്.

"ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി ആ​രം​ഭി​ച്ചു. അ​തി​ന് ശേ​ഷം ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി. പി​ന്നീ​ട് ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി. ഈ ​യാ​ത്ര സ്‌​നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​ണ്'- വി​വാ​ഹ​നി​ശ്ച​യ​ത്തിന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് നൂ​റി​ന്‍ കു​റി​ച്ചു.

ബേ​ക്ക​ലി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മു​ൻ​പൊ​രി​ക്ക​ലും ഫ​ഹി​മു​മാ​യി​ട്ടു​ള്ള പ്ര​ണ​യ​ത്തെ കു​റി​ച്ചോ വി​വാ​ഹ​ത്തെ കു​റി​ച്ചോ നൂ​റി​ൻ സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല. പ​തി​നെ​ട്ടാം പ​ടി, ജൂ​ൺ, മ​ധു​രം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ഫ​ഹി​മും പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​നാ​ണ്. ഇ​തോ​ടെ വാ​ര്‍​ത്ത അ​റി​ഞ്ഞ ആ​രാ​ധ​ക​രും ആ​വേ​ശ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ നൂ​റി​ന്‍ മി​ക​ച്ച ന​ര്‍​ത്ത​കി​യാ​ണ്. 2017 ല്‍ ​ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ച​ങ്ക്‌​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നൂ​റി​ന്‍ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഒ​രു അ​ഡാ​ര്‍ ലൗ ​എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക​യാ​യെ​ത്തി. സാ​ന്താ​ക്രൂ​സ്, വെ​ള്ളേ​പ്പം, ബ​ര്‍​മൂ​ഡ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ള്‍.