+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ദാനിയേൽ കുളങ്ങരയ്ക്ക് യാത്രയയപ്പു നൽകി

ഈസ്റ്റ് ലണ്ടൻ: സീറോ മലങ്കര സഭയുടെ യുകെ കോഓർഡിനേറ്ററും സഭയുടെ തിരുവനന്തപുരം അതിരൂപതയിലേക്ക് മടങ്ങുന്ന ഫാ. ദാനിയേൽ കുളങ്ങരയ്ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി. ജനുവരി എട്ടിന് ഡഗ്നാമിലെ മാർ ഈവാനിയോസ
ഫാ. ദാനിയേൽ കുളങ്ങരയ്ക്ക് യാത്രയയപ്പു നൽകി
ഈസ്റ്റ് ലണ്ടൻ: സീറോ മലങ്കര സഭയുടെ യുകെ കോഓർഡിനേറ്ററും സഭയുടെ തിരുവനന്തപുരം അതിരൂപതയിലേക്ക് മടങ്ങുന്ന ഫാ. ദാനിയേൽ കുളങ്ങരയ്ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.

ജനുവരി എട്ടിന് ഡഗ്നാമിലെ മാർ ഈവാനിയോസ് സെന്ററിൽ നടന്ന വിശുദ്ധ കുർബാനയോടെ യാത്രയയപ്പു സമ്മേളനത്തിന് തുടക്കം കുറിച്ചു. ഫാ. ദാനിയേൽ കുളങ്ങരയും ഫാ. തോമസ് മടക്കമൂട്ടിലും വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിച്ചു.

തുടർന്നു നടന്ന യാത്രയയപ്പു സമ്മേളനത്തിൽ് മോൺ. ജോൺ ആർമിറ്റേജ് മുഖ്യാതിഥിയായിരുന്നു. ഡോ. അനൂജ് ജോഷ്വ, ഫാ. ജോൺ ഒബ്രിൺ, ഫാ. ജീൻ സിഎസ്, സഭയുടെ പുതിയ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടക്കമൂട്ടിൽ, പാസ്റ്റർ കൗൺസിൽ ജോയിന്റ് സെക്രട്ടറി ചാക്കോ കോവൂർ, വിവിധ മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ, യുവജന സംഘടനയുടെ പ്രതിനിധി, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിൽ സഭയുടെ മുമ്പോട്ടുള്ള വളർച്ചക്ക് ഓരോ കുടുംബവും ഭാഗഭാക്കാകണമെന്ന് ആഹ്വാനം ചെയ്ത ഫാ. ദാനിയേൽ കൂളങ്ങര, യൂറോപ്പിൽ കാനോനിക സംവിധാനങ്ങൾ രൂപപ്പെടുന്നതിന് തന്റെ ശുശ്രൂഷ മുഖാന്തരമാകട്ടെ എന്നും അഭിപ്രായപ്പെട്ടു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോൺസൺ മാത്യൂസ്