+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാർഷികത്തിൽ മാർ സ്രാമ്പിക്കൽ ദിവ്യബലി അർപ്പിക്കും

കെറ്ററിംഗ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ റീജണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് ക്നാനായ കാത്തലിക് റീജൺ വാർഷിക സമ്മേളനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലി അ
നോർത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാർഷികത്തിൽ മാർ സ്രാമ്പിക്കൽ ദിവ്യബലി അർപ്പിക്കും
കെറ്ററിംഗ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ റീജണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് ക്നാനായ കാത്തലിക് റീജൺ വാർഷിക സമ്മേളനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലി അർപ്പിക്കും.

മാർച്ച് 25ന് പ്രസ്റ്റണിലാണ് നോർത്ത് വെസ്റ്റ് ക്നാനായ കാത്തലിക് വാർഷിക സമ്മേളനം. തുടർന്നു നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര അധ്യക്ഷത വഹിക്കും. വിവിധ കലാപരിപാടികൾ വാർഷികത്തിന്റെ ഭാഗമായിരിക്കും. നോർത്ത് വെസ്റ്റ് റീജൺ യൂണിറ്റിലെ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകും.

വിലാസം: Longridge Civic Hall, Calder Ave, Preston PR 3 3HJ.

റിപ്പോർട്ട്: സഖറിയ പുത്തൻകളം