+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു

ബർലിൻ: ജർമനിയുടെ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് (82) അന്തരിച്ചു. ജർമനിയിലെ തെക്കുപടി ഞ്ഞാറൻ സംസ്ഥാനമായ ബാഡൻ വ്യുർട്ടംബർഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹോളോകോസ്റ്റ് സ്മരണ ജർമനിയിൽ ഉയർത്തിപ്
ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു
ബർലിൻ: ജർമനിയുടെ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് (82) അന്തരിച്ചു. ജർമനിയിലെ തെക്കുപടി ഞ്ഞാറൻ സംസ്ഥാനമായ ബാഡൻ വ്യുർട്ടംബർഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹോളോകോസ്റ്റ് സ്മരണ ജർമനിയിൽ ഉയർത്തിപ്പിടിച്ച ഏവർക്കും സ്വീകാര്യനായ നേതാവാണ് ഹെർസോഗ്. 1994 ൽ ചാൻസലർ ഹെൽമുട്ട് കോളിന്റെ കാലത്തും, 1999 ൽ ചാൻസലർ ഗെർ ഹാർഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെർസോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്പ് സ്ഥാനം വഹിച്ചിരുന്നു. ജർമനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെർസോഗ്. ഹെർസോഗിന്റെ നിര്യാണത്തിൽ ചാൻസലർ മെർക്കൽ, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, നിയമകാര്യമന്ത്രി ഹൈക്കോ മാസ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ