+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പശുക്കൾക്കു മണി കെട്ടുന്നതിനെതിരേ പ്രചാരണം നടത്തുന്ന നാൻസി ഹോൾട്ടന് സ്വിസ് പൗരത്വം നിഷേധിച്ചു

ബർലിൻ: കഴുത്തിൽ മണി കെട്ടുന്നത് പശുക്കളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതു നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന നാൻസി ഹോൾട്ടൻ സ്വിറ്റ്സർലൻഡ് പൗരത്വത്തിനു നൽകിയ അപേക്ഷ തള്ളി.നാല്പത്ത
പശുക്കൾക്കു മണി കെട്ടുന്നതിനെതിരേ പ്രചാരണം നടത്തുന്ന നാൻസി ഹോൾട്ടന് സ്വിസ് പൗരത്വം നിഷേധിച്ചു
ബർലിൻ: കഴുത്തിൽ മണി കെട്ടുന്നത് പശുക്കളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതു നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന നാൻസി ഹോൾട്ടൻ സ്വിറ്റ്സർലൻഡ് പൗരത്വത്തിനു നൽകിയ അപേക്ഷ തള്ളി.

നാല്പത്തിരണ്ടുകാരിയായ നാൻസി ജനിച്ചത് നെതർലൻഡ്സിലാണെങ്കിലും എട്ടു വയസ് മുതൽ സ്വിറ്റ്സർലൻഡിലാണ് താമസിക്കുന്നത്. അവരുടെ മക്കൾക്ക് സ്വിസ് പൗരത്വവുമാണ്. സസ്യാഹാരത്തിന്റെയും മൃഗാവകാശത്തിന്റെയും മുന്നണിപ്പോരാളിയാണ് നാൻസി.

വേട്ട, പിഗ്ലറ്റ് റെയ്സ്, പള്ളി മണികളുടെ അസ്വാസ്‌ഥ്യജനകമായ ശബ്ദം തുടങ്ങിയവയ്ക്കെതിരേയെല്ലാം അവർ പ്രചാരണം നടത്തുകയും പരാതികൾ നൽകിവരുകയും ചെയ്യുന്നു.

ഇപ്പോൾ രണ്ടാം തവണയാണ് സ്വിസ് പൗരത്വത്തിനുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെടുന്നത്. റസിഡന്റ്സ് കമ്മിറ്റിയാണ് രണ്ടു വട്ടവും ഇതു തള്ളിയത്. സ്വിസ് പൗരത്വത്തിന് നിയമപരമായ എല്ലാ യോഗ്യതകളും അവർക്കുണ്ട്. സ്വിസ് ജർമൻ ഭാഷ ഒഴുക്കോടെ ഉപയോഗിക്കുന്നു. മുനിസിപ്പൽ, കാന്റനൽ അധികൃതർ ആരും എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, ഇവർ പൊതുശല്യമാണെന്നാണ് റസിഡന്റ്സ് കമ്മിറ്റിയുടെ വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ