+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​കു​മാ​രി​യാ​യി ത​മ​ന്ന; ബാ​ന്ദ്ര​യി​ലെ ഫ​സ്റ്റ് ലു​ക്ക്

ദീ​ലി​പി​നെ നാ​യ​ക​നാ​ക്കി അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ന്ദ്ര എ​ന്ന ചി​ത്ര​ത്തി​ലെ ത​മ​ന്ന ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത് വി​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ന​ടി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധ
രാ​ജ​കു​മാ​രി​യാ​യി ത​മ​ന്ന; ബാ​ന്ദ്ര​യി​ലെ ഫ​സ്റ്റ് ലു​ക്ക്

ദീ​ലി​പി​നെ നാ​യ​ക​നാ​ക്കി അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ന്ദ്ര എ​ന്ന ചി​ത്ര​ത്തി​ലെ ത​മ​ന്ന ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത് വി​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ന​ടി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ഒ​രു രാ​ജ​കു​മാ​രി​യാ​യി​ട്ടാ​ണ് പോ​സ്റ്റ​റി​ൽ ത​മ​ന്ന പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

രാ​മ​ലീ​ല​യ്ക്കു ശേ​ഷം ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ൺ ഗോ​പി ഒ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ബാ​ന്ദ്ര. അ​ണ്ട​ർ​വേ​ള്‍​ഡ് ഡോ​ൺ ആ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

മും​ബെ​യി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ശ​ര​ത് കു​മാ​ർ, ഈ​ശ്വ​രി റാ​വു, വി​ടി​വി ഗ​ണേ​ഷ്, ഡി​നോ മോ​റി​യ, ആ​ര്യ​ൻ സ​ന്തോ​ഷ്, സി​ദ്ദീ​ഖ്, ലെ​ന, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​ജി​ത്ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​നാ​യ​ക അ​ജി​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഷാ​ജി കു​മാ​ര്‍ ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം സാം ​സി.​എ​സ്., എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍.