ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസി. പത്താൻ ചിത്രത്തിലെ ഗാനത്തിനെതിരെയാണ് പ്രതിഷേധം. നടനെതിരെ ഭീഷണി മുഴക്കുന്ന സന്യാസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ന് ഞങ്ങൾ ഷാരൂഖിന്റെ പോസ്റ്ററുകൾ കത്തിച്ചു. പത്താൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ജീവനോടെ ചുട്ടെരിക്കും എന്നാണ് വീഡിയോയിൽ പറയുന്നത്.
This is disgusting !!! He is the same 'Guru' Paramhans Acharya who threatened to take 'Jal Samadhi' if the country was not declared a Hind00 Rashttra by 2nd Oct 2021
— Katyusha (@Indian10000000) December 20, 2022
Now he's threatening #SRK
Boycott the Party which supports such 'Gurus'
. pic.twitter.com/DnnrOezbXY
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയാ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ ജലസമാധി തീരുമാനം പിൻവലിച്ചു.
നേരത്തെ ഹനുമാൻ ഗർഹിയിലെ പുരോഹിതനായ മഹന്ത് രാജു ദാസ് പത്താന് റിലീസ് ചെയ്യുന്ന തിയേറ്ററുകൾ കത്തിക്കണമെന്ന് പറഞ്ഞതും വിവാദമായിരുന്നു. ദീപിക പദുക്കോൺ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. ബിക്കിനിയായി കാവി ധരിക്കേണ്ട ആവശ്യം എന്തായിരുന്നു? സിനിമ ബഹിഷ്കരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുക, അല്ലാത്തപക്ഷം അവർക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാൻ നിങ്ങൾ തയ്യാറാകണം. രാജു ദാസ് പറഞ്ഞു.