ഇതിൽ കൂടുതൽ ഒന്നും ചോദിക്കാനില്ല... ലോകകപ്പ് കിരീടം അനാവരണം ചെയ്ത് വേദിയിലെത്തിച്ച ദീപിക പാദുക്കോൺ ശേഷം സമൂഹമാധ്യങ്ങളിൽ കുറിച്ചതിങ്ങനെ. പത്താൻ എന്ന സിനിമയിലെ ഗാനത്തിനെതിരെയുള്ള വിവാദം കത്തുന്നതിനിടയിലാണ് ഷാരുഖ് ഖാനും ദീപിക പാദുക്കോണും ലോകകപ്പിന്റെ ആവേശത്തിനൊപ്പം അണി ചേർന്നത്.
കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്സിന്റെ നിര്‍മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഖത്തറിലെത്തിയത്. മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം ഐകർ കാസില്ലസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് അനാവരണം ചെയ്തത്.
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിമിന് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നു. ഇതിൽ കൂടുതൽ എനിക്ക് ഒന്നും ചോദിക്കാൻ കഴിയുന്നില്ല. ദീപിക കുറിച്ചു.
ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത് ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറാണ് ദീപിക. മുൻകാലങ്ങളിൽ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.
ജിയോ ടിവിയുടെ ഫുട്ബോൾ ലൈവ് ടെലികാസ്റ്റിനിടെയിലാണ് ഷാറുഖ് ഖാൻ എത്തിയത്. പത്താൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വെയ്ൻ റൂണിക്കൊപ്പമാണ് ഷാറുഖ് ഫുട്ബോൾ വിശേഷങ്ങൾ പങ്കുവച്ചത്.