വരൾച്ച: ബിജെപിയുടെ പഠനയാത്ര തുടങ്ങി

06:59 PM Jan 05, 2017 | Deepika.com
ബംഗളൂരു: സംസ്‌ഥാനത്തെ വരൾച്ചാബാധിതമേഖലകൾ സന്ദർശിച്ചുകൊണ്ടുള്ള ബിജെപി നേതാക്കളുടെ പഠനയാത്ര ആരംഭിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായാണ് പഠനയാത്ര നടത്തുന്നത്. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടെന്നു ആരോപിച്ചാണ് പഠനയാത്ര. ബിജെപി സംസ്‌ഥാനാധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ, നിയമസഭാ പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ആർ. അശോക് എന്നിവരാണ് യാത്രയ്ക്കു നേതൃത്വം വഹിക്കുന്നത്. യാത്ര ഈമാസം 22ന് സമാപിക്കും. അതേസമയം, നിയമനിർമാണസഭയിലെ പ്രതിപക്ഷനേതാവ് കെ.എസ്. ഈശ്വരപ്പയെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായി.