നടൻ കാളിദാസ് ജയറാമിന്റെ ജൻമദിനത്തിന് പ്രണയിനി തരിണി കലിംഗരായർ കുറിച്ച വരികളാണ് ആരാധകരുടെ മനസ് കവർന്നത്. കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു തരിണിയുടെ ജൻമദിനാശംസകൾ.
നിന്നെ കുഴപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതണമെന്നുണ്ട്. പക്ഷേ ഈ പ്രത്യേക ദിവസം കുറച്ച് മാന്യമായി ഇരിക്കാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബർത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി. തരിണി കുറിച്ചു. എന്റെ ലോകം എന്നായിരുന്നു കാളിദാസ് തരിണിക്കു നൽകിയ മറുപടി.
പാർവതിയും മാളവികയും നടന് ജൻമദിനാശംസകൾ നേർന്നു. ബാല്യകാലത്തെ ചിത്രങ്ങൾ പങ്കുവച്ചാണ് മാളവിക സഹോദരന് ആശംസകൾ നേർന്നത്. നീ എത്ര വലുതായാലും എനിക്ക് നീ എന്റെ കുഞ്ഞിക്കണ്ണൻ തന്നെയാണ് എന്നാണ് അമ്മ പാർവതി കുറിച്ചത്.