പ്രേക്ഷകരെ മനസ് നിറയെ ചിരിപ്പിക്കാനൊരുങ്ങി ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദത്തിനായും അതിലും വലിയ പരമാനന്ദത്തിനായും കള്ള് കുടിക്കാനിഷ്ടപെടുന്ന രണ്ടുപേരുടെ കഥയാണ് നർമത്തിലൂടെ ഷാഫി പറഞ്ഞുവയ്ക്കുന്നത്.
ഇന്ദ്രൻസ്, ഷറഫുദ്ദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ, കൃ ഷ്ണ ചന്ദ്രൻ, വനിതാ കൃഷ്ണചന്ദ്രൻ, നിഷാ സാരംഗ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എം.സിന്ധുരാജാണ്. സപ്ത തരംഗ് ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹകൻ മനോജ് പിള്ളയാണ്. എഡിറ്റിംഗ് വി.സാജൻ. ചിത്രം ഡിസംബർ 23ന് തിയറ്ററിലെത്തും.