+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ഛ​നാ​കാ​നൊ​രു​ങ്ങി സം​വി​ധാ​യ​ക​ൻ ആ​റ്റ്ലി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ആ​റ്റ്ലി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​വും വേ​ണ​മെ​ന്നും ആ​റ്റ്ലി കു​റി​ച്ചു. ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ‌​ടെ അ
അ​ച്ഛ​നാ​കാ​നൊ​രു​ങ്ങി സം​വി​ധാ​യ​ക​ൻ ആ​റ്റ്ലി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ആ​റ്റ്ലി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​വും വേ​ണ​മെ​ന്നും ആ​റ്റ്ലി കു​റി​ച്ചു. ഏ​റ്റ​വും സ​ന്തോ​ഷ​ത്തോ‌​ടെ അ​റി​യി​ക്ക​ട്ടെ. ഞ​ങ്ങ​ൾ ഗ​ർ​ഭി​ണി​യാ​ണ്. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഈ ​യാ​ത്ര​യി​ൽ ഞ​ങ്ങ​ൾ​ക്കൊ​പ്പം വേ​ണം. ഭാ​ര്യ കൃ​ഷ്ണ​പ്രി​യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ആ​റ്റ്ലി കു​റി​ച്ചു.



ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ 2014 ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ‌ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​ണ് ഭാ​ര്യ കൃ​ഷ്ണ​പ്രി​യ. ശ​ങ്ക​റി​ന്‍റെ അ​സോ​ഷ്യേ​റ്റാ​യി സി​നി​മാ ക​രി​യ​ർ ആ​രം​ഭി​ച്ച അ​റ്റ്‌​ലീ ‘രാ​ജാ​റാ​ണി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി.

പി​ന്നീ​ട് വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി മൂ​ന്ന് ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച് തെ​ന്നി​ന്ത്യ​യി​ലെ ഹി​റ്റ് സം​വി​ധാ​യ​ക​നാ​യി മാ​റി. ഷാ​റു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി ‘ജ​വാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​റ്റ്ലി.