ശാരീരിക അവശതകൾ മാറ്റിവച്ച് നടൻ ടി.പി.മാധവൻ ചലച്ചിത്രമേളയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം മേളയുടെ സുന്ദരകാഴ്ചകൾ കാണുന്നതിനായി പത്താനപുരത്തു നിന്നും ഐഎഫ്എഫ്കെ വേദിയിലെത്തിയത്.
പത്താനപുരം ഗാന്ധിഭവനിൽ കഴിഞ്ഞ ഒൻപതു വർഷമായി താമസിക്കുകയാണ് മാധവൻ. ശാരീരിക അവശതകൾ വന്നതിൽ പിന്നെ സിനികളിലും അത്ര സജീവമല്ല. സിനിമയിലെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടായെന്ന് മാധവൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഐഎഫ്എഫ്കെ വേദിയിലെത്തിയ മറ്റൊരു അതിഥി. കൈരളി തീയറ്ററിലെത്തി സിനിമയും കണ്ടാണ് അദ്ദേഹം മടങ്ങിയത്.