സിഡി കേസ്: മേട്ടിയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തു

04:39 PM Jan 03, 2017 | Deepika.com
ബംഗളൂരു: മുൻമന്ത്രി എച്ച്.വൈ. മേട്ടിയുടെ രാജിയിലേക്കു നയിച്ച അശ്ലീല സിഡി കേസിൽ ഉൾപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തു. ഡിസ്ട്രിക്ട് ആംഡ് റിസർവ് കോൺസ്റ്റബിൾ സുബാഷ് മുഗലഖോഡിനെയാണ് സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തതെന്ന് എസ്പി എം.എൻ. നാഗരാജ് ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യകാരണങ്ങളാൽ സുബാഷ് ഇപ്പോൾ അവധിയിലാണ്. നവനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ടിരുന്ന സുബാഷ് വധശ്രമക്കേസിലും പ്രതിയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 14ന് സിഡിയിലെ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായതിനു പിന്നാലെ സുബാഷ് ഒളിവിൽ പോയിരുന്നു. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.