കർണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു

02:38 PM Jan 03, 2017 | Deepika.com
ബംഗളൂരു: കർണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹോട്ടൽമുറിയിൽ മരിച്ചനിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ചിക്കമംഗളൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സെറായി റിസോർട്ടിലാണ് താമസിച്ചിരുന്നത്.

മൈസൂർ സ്വദേശിയായ മഹാദേവ് പ്രസാദ് ഗുണ്ടൽപ്പേട്ട് നിയോജകമണ്ഡലത്തിൽനിന്നു അംഗമാണ്. 2007 മുതൽ 2010 വരെ ചാമരാജ് നഗറിലെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.