സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ന്റളിയാ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
രണ്ടു പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിലൂടെ പറയുന്ന ചിത്രമാണ് എന്നാലും ന്റളിയാ. ചിത്രം ജനുവരി ആറിന് തിയറ്ററിലെത്തും. സിദ്ധിക്ക്, ഗായത്രി അരുൺ, ലെന, ജോസ്കുട്ടി, മീര നന്ദൻ, അമൃത, സുധീർ പറവൂർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബാഷ് മുഹമ്മദും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്യാമറ-പ്രകാശ് വേലായുധൻ. എഡിറ്റിംഗ്-മനോജ്.