+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ളി​വു​ഡി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി റേ​ഞ്ച് റോ​വ​ർ; ടൊ​വീ​നോ​യ്ക്കും ലി​സ്റ്റി​നും പി​ന്നാ​ലെ വേ​ണു കു​ന്ന​പ്പി​ള്ളി​യും

മ​ല​യാ​ള സി​നി​മ ലോ​ക​ത്തിൽ ഇപ്പോ​ൾ റേ​ഞ്ച് റോ​വ​ർ ത​രം​ഗ​മാ​ണ്. മൂ​ന്ന് റേ​ഞ്ച് റോ​വ​റാ​ണ് ഒരാഴ്ചക്കുള്ളിൽ മ​ല​യാ​ള​സി​നി​മ​യി​ലെ പ്ര​മു​ഖ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ന​ട​ൻ ടൊ​വീ​നോ തോ​മ​സ്, നി​ർ​മാ​താ
മോ​ളി​വു​ഡി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി റേ​ഞ്ച് റോ​വ​ർ; ടൊ​വീ​നോ​യ്ക്കും ലി​സ്റ്റി​നും പി​ന്നാ​ലെ വേ​ണു കു​ന്ന​പ്പി​ള്ളി​യും

മ​ല​യാ​ള സി​നി​മ ലോ​ക​ത്തിൽ ഇപ്പോ​ൾ റേ​ഞ്ച് റോ​വ​ർ ത​രം​ഗ​മാ​ണ്. മൂ​ന്ന് റേ​ഞ്ച് റോ​വ​റാ​ണ് ഒരാഴ്ചക്കുള്ളിൽ മ​ല​യാ​ള​സി​നി​മ​യി​ലെ പ്ര​മു​ഖ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ന​ട​ൻ ടൊ​വീ​നോ തോ​മ​സ്, നി​ർ​മാ​താ​ക്ക​ളാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, വേ​ണു കു​ന്ന​പ്പി​ള്ളി എ​ന്നി​വ​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ റേ​ഞ്ച് റോ​വ​റി​നെ കൂ​ടെ കൂ​ട്ടി​യ​ത്.



ടൊ​വീ​നോ​യും ലി​സ്റ്റി​നും റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ടാ​ണ് വാ​ങ്ങി​യ​ത്. എ​ന്നാ​ൽ വേ​ണു കു​ന്ന​പ്പി​ള്ളി റേ​ഞ്ച് റോ​വ​ർ ലോം​ഗ് വീ​ൽ ബെ​യ്സാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.



ഏ​ക​ദേ​ശം 2.66 കോ​ടി രൂ​പ എ​ക്സ്ഷോ​റൂം വി​ല​യു​ള്ള വാ​ഹ​നം കേ​ര​ള​ത്തി​ലെ ആ​ദ്യ റേ​ഞ്ച് റോ​വ​ർ ലോം​ഗ് വീ​ൽ​ബെ​യ്സാ​ണ്.



മൂ​ന്ന് ലീ​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ. 258 ബി​എ​ച്ച്പി ക​രു​ത്തും 700 എ​ൻ​എം ടോ​ർ​ക്കു​മു​ണ്ട് വാ​ഹ​ന​ത്തി​ന്. നൂ​റ് കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ വെ​റും 6.3 സെ​ക്ക​ൻ​ഡ് മാ​ത്രം വേ​ണ്ടി​വ​രു​ന്ന എ​സ്‍​യു​വി​യു​ടെ ഉ​യ​ർ​ന്ന വേ​ഗം 234 കി​ലോ​മീ​റ്റ​റാ​ണ്.​അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ര​വ​ധി ആ​ഡം​ബ​ര ഫീ​ച്ച​റു​ക​ളു​മു​ണ്ട്.