ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റായിലെ പുതിയ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഹന്ന റെജിയാണ്.
സണ്ണി വെയ്ൻ, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, സായ്കുമാർ, ബേബി മാനസ്വി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. വാൾ പോസ്റ്റ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, ഒ.കെ. അജീഷ്, സരിത സുഗീത് എന്നിവാണ് സിനിമ നിർമിക്കുന്നത്.