ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ 15 വയസു വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച ബാലവിഭാഗം ഉദ്ഘാടനം ചെയ്തു. ബാലവിഭാഗത്തിന് പൂമൊട്ടുകൾ എന്ന പേരു നിർദേശിച്ച സി.എച്ച്. പത്മനാഭനെ ചടങ്ങിൽ അനുമോദിച്ചു. ബാലവിഭാഗം അംഗങ്ങളെ കെഎൻഎസ്എസ് ബോർഡ് നേതാക്കൾ ഹാരാർപ്പണം ചെയ്തു.
ചെയർമാൻ രാമചന്ദ്രൻ പലേരി, വൈസ് ചെയർമാൻമാരായ അഡ്വ. വിജയകുമാർ, വി.ആർ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി.കെ. കുറുപ്പ്, ശ്രീകുമാർ കുറുപ്പ്, ജോയിന്റ് ട്രഷറർ വേണുഗോപാൽ, പിആർഒ കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളിൽ ആധ്യാത്മികമായ അറിവുകൾ പകർന്നു നല്കാനും അവരിലെ കലാ–സാംസ്കാരിക–കായിക മികവുകൾ കണ്ടെത്തുന്നതിനും പൂമൊട്ടുകൾ സഹായിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
കെഎൻഎസ്എസ് മത്തിക്കരെ ബാലവിഭാഗം ഉദ്ഘാടനം ചെയ്തു
10:48 PM Dec 31, 2016 | Deepika.com