+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ൺ മ​ക്ക​ൾ; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

നാ​ട്ടി​ൻ പു​റ​ത്തെ ഒ​രു ത​റ​വാ​ടി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​വാ​ഗ​ത​നാ​യ ശ​ര​ൺ വേ​ണു​ഗോ​പാ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​ടും​ബ ചി​ത്ര​മാ​ണ് നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ൺ മ​ക്ക​ൾ.
നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ൺ മ​ക്ക​ൾ; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

നാ​ട്ടി​ൻ പു​റ​ത്തെ ഒ​രു ത​റ​വാ​ടി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​വാ​ഗ​ത​നാ​യ ശ​ര​ൺ വേ​ണു​ഗോ​പാ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​ടും​ബ ചി​ത്ര​മാ​ണ് നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ൺ മ​ക്ക​ൾ. ജ​മി​നി ഫു​ക്കാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജ​മി​നി ഫു​ക്കാ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ബു​ധ​നാ​ഴ്ച്ച കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ൽ ആ​രം​ഭി​ച്ചു.

കു​ടും​ബ​ത്തി​ൽ നി​ന്നും ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ മാ​റി നി​ന്നി​രു​ന്ന ഇ​ള​യ മ​ക​ൻ പിന്നീട് തിരിച്ചു വരുന്നതോടെ കു​ടും​ബ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹൃ​ദ​യ സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ന​ർ​മ​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്, ജോ​ജു ജോ​ർ​ജ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രാ​ണ് മൂ​ന്ന് ആ​ൺ​മ​ക്ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ജി​താ മ​ഠ​ത്തി​ൽ, ഷെ​ല്ലി ന​ബു, ഗാ​ർ​ഗി അ​ന​ന്ത​ൻ, സ​ര​സ ബാ​ലു​ശ്ശേ​രി, തോ​മ​സ് മാ​ത്യു, സു​ലോ​ച​നാ കു​ന്നു​മ്മ​ൽ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.​

റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് രാ​ഹു​ൽ രാ​ജ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. അ​പ്പു​പ്ര​ഭാ​ക​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്‌ - ജ്യോ​തി​സ്വ​രൂ​പ് പാ​ന്താ.