+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​സി​ലി​നെ​ക്കു​റി​ച്ച് സീ​രി​യ​സ് കു​റി​പ്പു​മാ​യി ടൊ​വീ​നോ; സെ​ഡ് ആ​ക്കി​യെ​ന്ന് ബേ​സി​ൽ

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ലി​നെ കു​റി​ച്ച് മ​നോ​ഹ​ര​മാ​യ കു​റി​പ്പു​മാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. സിം​ഗ​പൂ​രി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ്
ബേ​സി​ലി​നെ​ക്കു​റി​ച്ച്  സീ​രി​യ​സ് കു​റി​പ്പു​മാ​യി ടൊ​വീ​നോ; സെ​ഡ് ആ​ക്കി​യെ​ന്ന് ബേ​സി​ൽ

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ലി​നെ കു​റി​ച്ച് മ​നോ​ഹ​ര​മാ​യ കു​റി​പ്പു​മാ​യി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. സിം​ഗ​പൂ​രി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ബേ​സി​ലി​നെ അ​നു​മോ​ദി​ച്ചു​ള്ള കു​റി​പ്പാ​ണ് ടൊ​വീ​നോ പ​ങ്കു​വ​ച്ച​ത്.

സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും ന​ട​നെ​ന്ന നി​ല​യി​ലും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ബേ​സി​ലി​ന്‍റെ വ​ള​ർ​ച്ച നോ​ക്കി കാ​ണു​ന്ന​തെ​ന്ന് ടൊ​വീ​നോ കു​റി​ച്ചു. ന​ട​ന്‍റെ കു​റി​പ്പി​ന് ന​ന്ദി അ​ളി​യാ എ​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞു. സെ​ഡ് ആ​ക്കി എ​ന്നാ​ണ് ബേ​സി​ൽ മ​റു​പ​ടി കൊ​ടു​ത്ത​ത്.

ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും, അ​വ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ഭ​ന​യി​ച്ചി​ട്ടു​ള്ള ഒ​രു ന​ട​നെ​ന്ന നി​ല​യി​ലും, ഒ​രു​മി​ച്ച് പ​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​നെ​ന്ന നി​ല​യി​ലും ഞാ​ൻ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ അ​ഭി​മാ​ന​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന വ​ള​ർ​ച്ച​യാ​ണ് ബേ​സി​ലി​ന്‍റേ​ത്.

ഒ​രു​പ​ക്ഷെ ഈ ​അ​വാ​ർ​ഡ് വാ​ങ്ങി​ക്ക​ഴി​ഞ്ഞ് അ​വ​ൻ അ​തേ വേ​ദി​യി​ലി​രു​ന്ന് ഏ​റ്റ​വും ആ​ദ്യം ഫോ​ണി​ൽ വി​ളി​ച്ച​തും എ​ന്നെ​യാ​യി​രി​ക്കും. മി​ന്ന​ൽ മു​ര​ളി​ക്ക് വേ​ണ്ടി ബേ​സി​ൽ ഈ ​അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങുമ്പോ​ൾ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​രേ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള​ത് മ​റ്റൊ​രു നി​മി​ത്ത​മാ​യി​രി​ക്കും. ഇ​നി​യും കീ​ഴ​ട​ക്കാ​ൻ ഉ​യ​ര​ങ്ങ​ളേ​റെ​യാ​ണ്. വ​ള​രു​ക, വ​ള​രു​ക, മാ​നം മു​ട്ടെ വ​ള​രു​ക !!

ബേ​സി​ലി​നെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ​യൊ​രു സീ​രി​യ​സ് പോ​സ്റ്റ് എ​ന്‍റെ ടൈം​ലൈ​നി​ൽ കാ​ണു​ന്ന​തി​ൽ നാ​ട​കീ​യ​ത തോ​ന്നു​ന്നു. എ​ന്നാ​ലും കി​ട​ക്ക​ട്ടെ
. ടൊ​വി​നോ തോ​മ​സ് കു​റി​ച്ചു.