അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തിമിംഗല വേട്ട. ചിത്രത്തിന്റെ ഷൂട്ടിംഗ് 21ന് തിരുവനന്തപുരത്ത് ആരംഭിക്കും.
രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ.ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമിക്കുന്നു. തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് തിമിംഗല വേട്ട.
രമേഷ് പിഷാരടി, ജഗദീഷ്, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണൻ മാഷ്, രാധികാ നായർ (അപ്പൻ ഫെയിം) എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഹരി നാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.