നടൻ നാദിർഷ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മസ്ക്കറ്റിൽ മകൾക്കൊപ്പം പാടിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾ എന്നാണ് ചിത്രത്തിനൊപ്പം നാദിർഷാ കുറിച്ചത്.
മകളെ ചേർത്തു നിർത്തി ചുംബിക്കുന്ന അച്ഛന്റെ സ്നേഹവും ചിത്രത്തിൽ കാണാം. ആയിഷ, ഖദീജ എന്നീ രണ്ടുപെൺമക്കളാണ് നാദിർഷായ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ആയിഷായുടെ വിവാഹം.