ബീ 3 എം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ പ്രയാഗാ മാർട്ടിനാണ് നായിക. ഒരു ബുള്ളറ്റ് പ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്.
രൺജി പണിക്കർ, സുധീർ കരമനാ, ജോണി ആന്റണി, അൽത്താഫ് സലിം ,ശാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, ശ്രീലഷ്മി, നിഷാ സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്.
കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കു ന്നു.ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.