ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റായുടെ ട്രെയിലർ പുറത്തുവിട്ടു. അനുശ്രിയാമ് സിനിമയിലെ നായിക. സണ്ണി വെയ്ൻ, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രൻസ്, ധർമജൻ, സായ്കുമാർ, ശശാങ്കൻ, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
വാൾ പോസ്റ്റർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിഷാദ് കോയ, ഒ.കെ. അജീഷ്, സരിത സുഗീത് എന്നിവരാണ് സിനിമ നിർമിക്കുന്നത്.