+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃ​ഥ്വി​യും ആ​സി​ഫും നേ​ർ​ക്കു​നേ​ർ; മാ​സ് ആ​ക്ഷ​നു​മാ​യി കാ​പ്പ ട്രെ​യി​ല​ർ

പൃ​ഥ്വി​രാ​ജ് ആ​സി​ഫ് അ​ലി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​പ്പ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ക്ഷ​നും മാ​സും വൈ​ല​ൻ​സു​മാ​ണ് ചി​ത്ര​മെ​ന്ന
പൃ​ഥ്വി​യും ആ​സി​ഫും നേ​ർ​ക്കു​നേ​ർ; മാ​സ് ആ​ക്ഷ​നു​മാ​യി കാ​പ്പ ട്രെ​യി​ല​ർ

പൃ​ഥ്വി​രാ​ജ് ആ​സി​ഫ് അ​ലി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​പ്പ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ആ​ക്ഷ​നും മാ​സും വൈ​ല​ൻ​സു​മാ​ണ് ചി​ത്ര​മെ​ന്നാ​ണ് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.

കൊ​ട്ട​മ​ധു എ​ന്ന ഗു​ണ്ട​യാ​യി​ട്ടാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. ഡി​സം​ബ​ർ 22ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. സ​രി​ഗ​മ​യും തി​യ​റ്റ​ർ ഓ​ഫ് ഡ്രീം​സും ചേ​ർ​ന്നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.



ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​നും ജി​നു വി.​എ​ബ്ര​ഹാം, ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ്, ദി​ലീ​ഷ് നാ​യ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത നോ​വ​ലാ​യ ശ​ങ്കു​മു​ഖി​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ദു​ഗോ​പ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​ന്നാ ബെ​ൻ, ജ​ഗ​ദീ​ഷ്, ദി​ലീ​ഷ് പോ​ത്ത​ൻ, ബി​ജു പ​പ്പ​ൻ, ന​ന്ദു തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ജോ​മോ​ൻ ടി.​ജോ​ണാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ.
എ​ഡി​റ്റിം​ഗ്- ഷ​മീ​ർ മ​ഹ​മ്മ​ദ്.