സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന എന്നാലും ന്റളിയാ എന്ന ചിത്രം ജനുവരി ആറിന് തിയറ്ററുകളിലെത്തും. ‘ലൂക്ക ചുപ്പി’ എന്ന ചിത്രത്തിന് ശേഷം ബാഷ് മൊഹമ്മദ് സംവിധാനം ചെയുന്ന ചിത്രമാണിത്.
ഗായത്രി അരുൺ നായികയാകുന്ന ചിത്രത്തിൽ സിദ്ധിഖും പ്രധാന വേഷത്തിലെത്തുന്നു. ‘ലവ് ജിഹാദ് ‘ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേര്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ബാഷ് മൊഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കൽ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹണം പ്രകാശ് വേലായുധൻ. എഡിറ്റിംഗ് മനോജ്.