അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന വെബ് സീരിസ് ക്വീനിന്റെ ട്രെയിലർ പുറത്തുവിട്ടു. രമ്യ കൃഷ്ണൻ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഇന്ദ്രജിത്താണ് എംജിആർ ആയി എത്തുന്നത്.
ജയലളിതയുടെ ബാല്യ കാലഘട്ടം അനിഘയും കൗമാര കാലം അഞ്ജന ജയപ്രകാശും അവതരിപ്പിക്കുന്നു. ഗൗതം മേനോനൊപ്പം പ്രശാന്ത് മുരുകേശനും വെബ് സീരിസ് സംവിധാനം ചെയ്യുന്നുണ്ട്. എംഎക്സ് പ്ലെയറാണ് നിർമാണം.