വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യപിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളേഴ്സ് എന്ന ചിത്രം ഡിസംബർ അവസാനം തിയറ്ററിലെത്തും. യുവത്വം ആഘോഷമാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസാറാണ്.
ഇവരെ കൂടാതെ രാംകുമാർ, മൊട്ട രാജേന്ദ്രൻ, ദേവൻ, ദിനേശ് മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ലൈം ലൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ അജി ഇടിക്കുളയാണ് ചിത്രം നിർമിക്കുന്നത്. പ്രസാദ് പാറപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായഗ്രഹണം - സജൻ കളത്തിൽ. എഡിറ്റിംഗ് - വിശാൽ.