ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫ്ലാറ്റിൽ നടക്കുന്ന രണ്ട് കൊലപാതകങ്ങളും പിന്നീട് നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ട്രെയിലറിൽ വ്യക്തമാകുന്നത്.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഒൻപതിന് ചിത്രം തിയറ്ററിലെത്തും. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായഗ്രഹണം ധനേഷ് രവീന്ദ്രനാഥ്. എഡിറ്റിംഗ് ഹരീഷ് മോഹന്‍. സംഗീതം വില്യംസ് ഫ്രാന്‍സിസ്.