18 വർഷത്തിന് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ ചിത്രത്തിൽ നിന്നും സൂര്യ പിൻമാറിയെന്ന് ബാല തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
പുതിയ ചിത്രം വണങ്കാനിൽ നിന്നുമാണ് താരം പിൻമാറിയത്. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം.
Actor @Suriya_offl has opted out of #Vanangaan
— Ramesh Bala (@rameshlaus) December 4, 2022
Official note from the Desk of Director #Bala @IyakkunarBala @rajsekarpandian @2D_ENTPVTLTD#DirBala #வணங்கான் #Vanangaan @donechannel1 pic.twitter.com/7XKR6Po1Q5
എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം വണങ്കാൻ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്.
എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാൻ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്.
ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് 'വണങ്കാൻ' എന്ന സിനിമയിൽ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താൽപര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യിൽ ഞാൻ കണ്ട സൂര്യയെയും 'പിതാമഹാനി'ൽ ഞാൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാൻ' ചിത്രീകരണം തുടരും. ബാല ട്വിറ്ററിൽ കുറിച്ചു.
Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
— Suriya Sivakumar (@Suriya_offl) March 28, 2022
2003ൽ പുറത്തിറങ്ങിയ പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. തമിഴിലെ മറ്റൊരു താരത്തെ കൊണ്ട് വണങ്കാൻ പൂർത്തീകരിക്കാനാണ് ബാലയുടെ പദ്ധതി. കൃതി ഷെട്ടിയാണ് നായിക.
മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ബാലസുബ്രഹ്മണ്യം. ജി.വി. പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റർ സൂര്യ.