നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു. തോമസിന്റെ ജീവിതം പറയുന്ന ഒരു നല്ല കോട്ടയംകാരൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. സൈമണ്‍ കുരുവിളയാണ് തിരക്കഥ രചിച്ച് സിനിമ സംവിധാനം ചെയ്യുന്നത്.
റോബിൻസ്, അശോകൻ, ഷാജു ശ്രീധർ, കോട്ടയം പ്രദീപ്, കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോണ്‍, നന്ദകിഷോർ, രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം, അപർണ നായർ, സ്വപ്ന എന്നിവരും സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യേശു സിനിമാസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. ഡിസംബർ ആറിന് ചിത്രം തീയറ്ററുകളിലെത്തും.