ആശ ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി മനോജ് കാന സംവിധാനം ചെയ്ത ചിത്രം ഖെദ്ദയ്ക്ക് മികച്ച പ്രതികരണം. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആശ ശരതും മകളും അഭിനയിക്കുന്നുണ്ട്.
അമ്മയും മകളുമായിട്ടു തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശാ ശരത്തിന്റെ സവിത എന്ന അംഗണവാടി ടീച്ചറുടെ കഥാപാത്രം ഇന്നത്തെ സമൂഹത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണെന്ന് പ്രേക്ഷക പ്രതികരണം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആശ ശരത്തിന്റെ മകൾ ഉത്തര ശരത് ആദ്യമായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഖെദ്ദ.
ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ഛായഗ്രഹണം പ്രതാപ് പി. നായർ. ബിജിബാലാണ് പശ്ചാത്തല സംഗീതം.