കഥകളുടെ ഗന്ധർവൻ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രാവ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു. നടൻ മമ്മൂട്ടിയാണ് പ്രകാശനം നിർവഹിച്ചത്.
സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിൽ ആയിരുന്ന മമ്മൂട്ടി, ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ
ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണൻ , സംഗീതം: ബിജി ബാൽ. പ്രാവിന്റെ ചിത്രീകരണം ഡിസംബർ ഒന്നു മുതൽ തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു.