ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൗദി വെള്ളക്കയുടെ ട്രെയിലർ പുറത്തിറക്കി. ലുക്ക്മാൻ അവറാൻ, ബിനു പപ്പൻ, ദേവി വർമ്മ, ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ പ്രദർശിപ്പിച്ചത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഡിസംബർ രണ്ടിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ, തിരക്കഥയും സംവിധാനവും ഒരുക്കുന്നതും തരുൺ മൂർത്തിയാണ്.
ഛായാഗ്രഹണം: ശരൺ വേലായുധൻ. ചിത്രസംയോജനം: നിഷാദ് യൂസഫ്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.