+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ണി പ​സി​ക്ക​ത് മ​ണി' ഹോ​ട്ട​ലി​ലെ​ത്തി​യ ജ​യ​റാ​മി​നോ​ട് ജീ​വ​ന​ക്കാ​ര​ൻ; വീ​ഡി‌​യോ

ഹി​റ്റാ​യ സ്വ​ന്തം ഡ​യ​ലോ​ഗ് അ​തേ രീ​തി​യി​ൽ മ​റ്റൊ​രാ​ൾ അ​നു​ക​രി​ക്കു​ന്പോ​ൾ അ​ന്പ​ര​ന്നു പോ​കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​ത്ത​ര​ത്തി​ലൊ​രു അ​ന്പ​ര​പ്പ് ലൈ​വാ​യി ക​ണ്ട ന​ട​ൻ ജ​യ​റാ​മി​ന്

ഹി​റ്റാ​യ സ്വ​ന്തം ഡ​യ​ലോ​ഗ് അ​തേ രീ​തി​യി​ൽ മ​റ്റൊ​രാ​ൾ അ​നു​ക​രി​ക്കു​ന്പോ​ൾ അ​ന്പ​ര​ന്നു പോ​കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​ത്ത​ര​ത്തി​ലൊ​രു അ​ന്പ​ര​പ്പ് ലൈ​വാ​യി ക​ണ്ട ന​ട​ൻ ജ​യ​റാ​മി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ പ്ര​ഭു​വി​നെ മി​മി​ക്രി​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ജ​യ​റാ​മി​ന്‍റെ പ്ര​ക​ട​നം ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. മ​ണി പ​സി​ക്ക​ത് മ​ണി എ​ന്ന ഡ​യ​ലോ​ഗും ഹി​റ്റാ‌​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​തേ ഡ‌​യ​ലോ​ഗ് ജ​യ​റാ​മി​നോ​ട് തി​രി​ച്ചു​പ​റ​ഞ്ഞ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്.



പാ​ർ​വ​തി​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ജ​യ​റാം. ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ജ​യ​റാ​മി​നോ​ട് മ​ണി പ​സി​ക്ക​ത് മ​ണി എ​ന്ന ഡ​യ​ലോ​ഗ് പ​റ​യു​ന്ന​ത്.

ഇ​തു കേ​ട്ട ജ​യ​റാം ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കു​ന്ന​തും പി​ന്നീ​ട് ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ജീ​വ​ന​ക്കാ​ര​ന്‍റെ ഡ​യ​ലോ​ഗ് കേ​ട്ട പാ​ർ​വ​തി നി​ർ​ത്താ​തെ ചി​രി​ക്കു​ന്ന​തും കാ​ണാം. ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മാ​ണ് ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.