+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​താ​റി​ന് കേ​ര​ള​ത്തി​ൽ വി​ല​ക്ക്

ഹോ​ളി​വു​ഡ് ചി​ത്രം അ​വ​താ​ർ 2 കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ‘ഫി​യോ​ക്’. വി​ത​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ൽ തു​ക ചോ​ദി​ക്കു​ന്ന​താ​ണ് വി​ല​ക്കി​ന് കാ​ര​ണം. കേ​ര​ള​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രാ​
അ​വ​താ​റി​ന് കേ​ര​ള​ത്തി​ൽ വി​ല​ക്ക്

ഹോ​ളി​വു​ഡ് ചി​ത്രം അ​വ​താ​ർ 2 കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ‘ഫി​യോ​ക്’. വി​ത​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ൽ തു​ക ചോ​ദി​ക്കു​ന്ന​താ​ണ് വി​ല​ക്കി​ന് കാ​ര​ണം. കേ​ര​ള​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സി​നി​മ​യെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ ഇ​ത്ത​ര​മൊ​രു വി​ല​ക്ക് വ​ന്ന​ത് ആ​രാ​ധ​ക​രെ നി​രാ​ശരാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ര്‍ 16നാ​ണ് ചി​ത്രം ലോ​ക​മെ​മ്പാ​ടും റി​ലീ​സി​നെ​ത്തു​ന്ന​ത്. ഡി​സ്നി ക​മ്പ​നി​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ലും വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

2009ൽ ​റി​ലീ​സ് ചെ​യ്ത് ബോ​ക്സ് ഓ​ഫി​സ് ഹി​റ്റ് ചി​ത്രം അ​വ​താ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​വ​താ​ർ 2. സാം ​വ​ർ​തിംഗ്ട​ൺ, സോ ​സ​ൽ​ദാ​ന, സ്റ്റീ​ഫ​ൻ ലാ​ഗ്, മാ​ട്ട് ജെ​റാ​ൾ​ഡ്, ക്ലി​ഫ് ക​ർ​ടി​സ്, കേ​റ്റ് വി​ൻ​സ്‌​ലെ​റ്റ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

അ​വ​താ​ർ 2ഉം 3​ഉം കൂ​ടു​ത​ലും സ​മു​ദ്ര​ത്തി​ലും പ​രി​സ​ര​ത്തു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​റ്റ്ക​യി​ന എ​ന്ന പേ​രി​ലു​ള്ള പാ​റ​ക​ളി​ൽ വ​സി​ക്കു​ന്ന ന​വി​യു​ടെ ഒ​രു പു​തി​യ വം​ശ​ത്തെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

പു​തി​യ ചി​ത്രം ക​ട​ലി​നു​ള്ള ഒ​രു പ്ര​ണ​യ​ലേ​ഖ​ന​മാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​വും അ​ഭി​ന​തേ​ക്ക​ളു​ടെ പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ​തി​നു ശേ​ഷം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു അ​വ​താ​ർ 2ന്‍റെ ചി​ത്രീ​ക​ര​ണം.