ധ്യാൻ ശ്രീനിവാസനും സൂരാജ് വെഞ്ഞാറാമൂടും പ്രധാനവേഷത്തിലെത്തുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഹേമന്ത് .ജി.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് പറഞ്ഞുവയ്ക്കുന്നത്.
ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്പോർട്സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മനോജ്. കെ. ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട്സിന്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.