ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന കടമറ്റത്ത് കത്തനാർ എന്ന ചിത്രത്തിന് വേണ്ടി കൊച്ചിയിൽ സ്റ്റുഡിയോ ഒരുങ്ങുന്നു. ഗോകുലം മൂവിസാണ് ചിത്രത്തിനായി സ്റ്റുഡിയോ നിർമിക്കുന്നത്. കൊച്ചിയിലെ പുക്കാട്ടുപടിയിൽ ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാൽപതോളം ഏക്കർ ഭൂമിയിലാണ് സ്റ്റുഡിയോ ഫ്ലോർ നിർമ്മിക്കുന്നത്.
ഹോം എന്ന സിനിമക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കടമറ്റത്ത് കത്തനാർ. ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
എന്നാൽ ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ കടമറ്റത്ത് കത്തനാറിനു വേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ അടങ്ങുന്ന സ്റ്റുഡിയോ ഫ്ലോർ നിർമിക്കാം ഗോകുലം ഗ്രൂപ്പിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ നിർദ്ദേശിക്കുകയായിരുന്നു.