മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവൻകോഴി എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ഏറെ നിഗൂഢതകളുള്ള ചിത്രമാണിതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. റോഷൻ ആൻഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയ്ക്ക് ശേഷം മഞ്ജു വാര്യറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണിത്. റോഷൻ ആൻഡ്രൂസ് തന്നെയാണ് സിനിമയിൽ പ്രതിനായക വേഷത്തെ അവതരിപ്പിക്കുന്നത്.
ഉണ്ണി. ആർ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രി, സൈജു കുറുപ്പ്, അലൻസിയർ, ഗ്രേസ് ആന്റണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിക്കുന്നത്.