തുടരെ തുടരെ പരാജയങ്ങളിലേയ്ക്ക് കൂപ്പു കുത്തിയ ഹിന്ദി സിനിമ ലോകത്തെ കരകയറ്റി ദൃശ്യം 2. ചിത്രത്തിന്റെ ഒരാഴ്ചത്തെ കളക്ഷൻ റിക്കാർഡ് പരസ്യപ്പെടുത്തുന്പോൾ ചിത്രം ഇതിനോടകം നേടിയത് 152.10 കോടി രൂപയാണ്.
ചിത്രത്തില്‍ അജയ് ദേവ്ഗണ് പ്രധാന വേഷത്തിലെത്തുന്നു. ശ്രിയ ശരണാണ് നായിക. തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുധീര്‍ കെ. ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ കുമാർ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Police aur Salgaonkars ke story ho rahi hai superhit!
— T-Series (@TSeries) November 26, 2022
1st week Grand total- 152.10cr
Book your tickets now!#Drishyam2 now in cinemas near you@ajaydevgn #AkshayeKhanna #Tabu @shriya1109 #RajatKapoor @ishidutta #MrunalJadhav @AbhishekPathakk #BhushanKumar @KumarMangat pic.twitter.com/apZOuKbVU3