ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ.ആർ.റഹ്മാൻ. ഇപ്പോൾ ഐശ്യര്യക്കൊപ്പം ഈണം പങ്കുവയ്ക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റഹ്മാൻ. ലാൽ സലാമിനായി ഒരുക്കുന്ന സംഗീതം പുരോഗമിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രജനീകാന്തും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
Jamming with the most promising female Director @ash_rajinikanth for #lalsalaam in mumbai.#தமிழ் pic.twitter.com/Qg83tefxxv
— A.R.Rahman (@arrahman) November 25, 2022
'3' 'വെയ് രാജ വെയ്' എന്നീ സിനിമകളാണ് ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങൾ.